ചെന്നൈ: കോയമ്പത്തൂരിൽ നടി തൃഷ കൃഷ്ണന് ലഭിച്ച വൻ ജനപിന്തുണയാണ് ഇപ്പോൾ തമിഴ്നാട്ടിലെ സിനിമാ-രാഷ്ട്രീയ ലോകത്തെ പ്രധാന ചർച്ചാവിഷയം. ഒരു മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയ താരത്തെ കാണാൻ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകരാണ്. ......
പിറവം ആറ്റുതീരം പാര്‍ക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.പാര്‍ക്കിന്റെ നൂറുമീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നുപോയിരുന്നു. ഇടിഞ്ഞുവീണ ഭാഗത്തിന്റെ പുനരുദ്ധാരണം ഉള്‍പ്പെടെ ടൂറിസം വികസനം സാധ്യമാക്കിയിട്ടുള്ള വിശദമായ പദ്ധതി രേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്. ......
കൊച്ചി: കാവ്യം കവിത മനസ്സിലാക്കാൻ ഭാഷ മാത്രം പോരാ, ഭാവുകത്വം കൂടി ഉണ്ടാവണമെന്നും അതില്ലെങ്കിൽ വലിയ ഒരു അയോഗ്യതയാണെന്നും സാഹിത്യ അക്കാദമി പ്രസിഡണ്ട് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. എം കെ സാനു ജയന്തി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം കെ സാനു ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായാണ് സാനുജയന്തി സ്മാരകപ്രഭാഷണം സംഘടിപ്പിച്ചത്.. ......
കൂത്താട്ടുകുളം: കൂത്താട്ടുകുളം വഴി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ, കൂത്താട്ടുകുളം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള എല്ലാ സര്‍വീസുകളും ഡിപ്പോയില്‍ കയറിയിറങ്ങി പോകണമെന്നു കെ.എസ്.ആര്.ടി.സി. ......

ദേശീയ പാതാ അതോറിറ്റി ഏകദേശം പത്തു കോടി രൂപ ചെലവിട്ടാണ്, 1100 തെരുവുവിളക്കുകൾ, 17 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത 966A ൽ സ്ഥാപിച്ചിട്ടുള്ളത്.നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഇവ പ്രവർത്തിപ്പിച്ചു നോക്കിയ ശേഷമാണ് ഇന്ന് ഔദ്യോഗിക ഉദ്ഘാടനമായി സ്വിച്ച് ഓൺ കർമം നടത്തിയത്.
എറണാകുളം എം.പി. ഹൈബി ഈഡന്റെ നിർദ്ദേശത്തെത്തുടർന്നാണ് റോഡ് സുരക്ഷയും പൊതുജന സൗകര്യവും മുൻനിർത്തി ഈ പദ്ധതി NHAI കൊച്ചി-II പ്രോജക്ട് ഡയറക്ടർ, പി പ്രദീപിൻറെ നേതൃത്വത്തിൽ പൂർത്തീകരണത്തിലെത്തിച്ചത്.
റോഡുകളിൽ ഒരു ജീവൻ പോലും അനാവശ്യമായി നഷ്ടപ്പെടാതിരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും, അപകടങ്ങൾ പൂർണമായി ഒഴിവാക്കാമെന്ന് ഉറപ്പുനൽകാനാകില്ലെങ്കിലും, ശക്തമായ മുൻകരുതലുകളിലൂടെയും കാര്യക്ഷമമായ നടപടികളിലൂടെയും മരണങ്ങളും ഗുരുതരമായ പരിക്കുകളും പരമാവധി കുറയ്ക്കാൻ കഴിയുമെന്നും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നത് സർക്കാരുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്നും, അതിനു വേണ്ട കൂടുതൽ ശ്രമങ്ങൾ നമുക്ക് ആവശ്യമാണെന്നും ഉദ്ഘാടന വേളയിൽ ഹൈബി ഈഡൻ എം പി പറഞ്ഞു.
എം പി യായി പ്രവർത്തനം ആരംഭിച്ച 2019 കാലത്ത്, രാത്രി കാലങ്ങളിൽ വെളിച്ചക്കുറവ് മൂലം കണ്ടെയ്നർ റോഡിൽ അപകടങ്ങളും, അപകട മരണങ്ങളും ഉണ്ടാവുകയും, സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും മറ്റും ഈ പ്രദേശത്ത് കൂടി വരുന്ന സ്ഥിതിയുമുണ്ടായിരുന്നു. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പു വേളയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള പ്രദേശവാസികളും, യാത്രികരും, ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളും പ്രധാനമായി മുന്നോട്ട് വച്ച ഒരാവശ്യമായിരുന്നു ഇത്.
ഇതേത്തുടർന്ന്, ഈ ആവശ്യം ഉന്നയിച്ചു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും നാഷണൽ ഹൈവേ അതോറിറ്റിയുടെ വിവിധ തലങ്ങളിലെ അധികൃതരുമായും നിരന്തരമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്നു ഹൈബി പറഞ്ഞു. ......
കൊച്ചി: സി ബി എസ് ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവം 29 മുതൽ 31 വരെ തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിലും ഗ്ലോബൽ പബ്ലിക് സ്കൂളിലുമായി നടക്കും. ഉത്സവ് 2026 എന്ന പേരിൽ നടക്കുന്ന കലോത്സവം 29 ന് രാവിലെ 9 മണിക്ക് ഗ്ലോബൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്യും.കൊച്ചിൻ റിഫൈനറീസ് സ്കൂൾ പ്രിൻസിപ്പാളും കൊച്ചി സഹോദദായ പ്രസിഡന്റുമായ വിനുമോൻ കെ മാത്യു അധ്യക്ഷത വഹിക്കും. ......
ഓപ്പറേഷന് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14939 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 53 കേസുകളിലായി 61 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13842 ആയി. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം മലയാള സാഹിത്യത്തിലെ പ്രമുഖ കവിയും ചലച്ചിത്ര, നാടക ഗാന രചയിതാവുമായ വയലാറിനെ അനുസ്മരിച്ചു. ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ പത്തനംതിട്ട ഡയറ്റ് മുൻ സീനിയർ ലക്ചറർ ശ്രീകുമാർ എസ്.നായർ ഉദ്ഘാടനവും വയലാർ അനുസ്മരണ പ്രഭാഷണവും നടത്തി. ......